12:38am 24 November 2026
NEWS
അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു
23/11/2026  09:26 PM IST
nila
അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു

കൊല്ലം: ട്യൂഷന് പോകാത്തതിനെ ചൊല്ലി അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി മരിച്ചു. കൊല്ലം കോട്ടത്തല സ്വദേശിനി ശ്രീമയിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. വെണ്ടാർ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.

ശനിയാഴ്ച ട്യൂഷന് പോകാത്തതുമായി ബന്ധപ്പെട്ട് അമ്മ ശ്രീമയിയെ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീമയിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ ശ്രീമയി മരണത്തിന് കീഴടങ്ങി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img